കെ യുടെ മുപ്പതാം വയസിലാണ് അയാളെ തിരഞ്ഞു പോലീസുകാർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യാൻ വരുന്നത്. അയാൾ ചെയ്ത കുറ്റം എന്തായിരുന്നു…വിചാരണയ്ക്കിടയിൽ പോലും കുറ്റം എന്താണെന്ന് അയാൾ അറിയുന്നില്ല. ഒടുക്കം അടുത്ത പിറന്നാൾ ദിവസം അയാൾ കുത്തേറ്റ് മരിക്കുന്നു.
ആധുനീക ലോകത്ത് ഇതൊന്നും നടക്കില്ല എന്ന് നമ്മൾ വിചാരിച്ചിരിക്കുന്പോൾ ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളിലും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നവരെ സുപ്രഭാതത്തിൽ വിലങ്ങു വെച്ച് തുറങ്കിലടയ്ക്കുന്നതും നമ്മൾ കാണുന്നു . ഒരാൾ കുറ്റവാളിയാണെന്ന് തീർച്ചപ്പെടുത്താൻ ജനങ്ങളെ വിശ്വസിപ്പിക്കാൻ പൊടിപ്പും തൊങ്ങലും കൂട്ടിക്കലർത്തിയ വാർത്തകളൊരുക്കി ജനാധിപത്യത്തിന്റെ നാലാം തൂണുകളും പിന്നാലെ ഉണ്ട്..
Please watch this short film and share with your friends.
Produced by Kadhafactory Originals !