സുഹൃത്തുക്കളെ, ക്യൂബളം എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങുന്ന വാർത്ത സന്തോഷ പൂർവ്വം അറിയിക്കട്ടെ. mankind ലിറ്ററേച്ചർ ആണ് പബ്ലിഷ് ചെയ്യുന്നത്. കവർ ഡിസൈൻ ചെയ്തത് സൈനുൽ ആബിദ്. അവതാരിക ഹരിത സാവിത്രി.
വിഭാഗം: Uncategorized
Ritu മലയാളം ഷോർട്ഫിലിം
കഥാഫക്ടറിയുടെ പുതിയ ഷോർട്ട്ഫിലിം ആണ്. കാണുക, അഭിപ്രായങ്ങൾ അറിയിക്കുക! https://www.nrireporter.com/2024/the-short-film-ritu-produced-by-the-american-malayali-group1
നടപ്പാത
അമേരിക്കയിലെ ടെന്നിസ്സി സംസ്ഥാനത്ത് നാഷ്‌വില്ലിൽ ഒക്ടോബർ 20,21,22 തിയ്യതികളിൽ നടക്കുന്ന ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) – യുടെ സമ്മേളനത്തിൽ ശ്രീ കെ പി രാമനുണ്ണി പ്രകാശനം നിർവ്വഹിക്കുന്ന, സമകാല അമേരിക്കൻ മലയാള സാഹിത്യത്തിലൂടെ ഒരു സർഗ്ഗസഞ്ചാരം സാദ്ധ്യമാക്കുന്ന, നിധി ബൂക്സ് കണ്ണൂർ പ്രസിദ്ധീകരിച്ച “നടപ്പാത” എന്ന പുതിയ പുസ്തകത്തിന്റെ കവർ പ്രകാശനത്തിൽ രാമനുണ്ണിയോടൊപ്പം ആഹ്ളാദത്തോടെ ഞാനും പങ്കുചേരുന്നു. പുസ്തകത്തിൽ ഒരു കഥ എഴുതിയിട്ടുണ്ട്.
Holocaust Museum
വാഷിംഗ്ടണിൽ തീർച്ചയായും കാണേണ്ട മ്യുസിയങ്ങളിൽ ഒന്നാണ് നാസികാല ഹോളോകോസ്റ്റ് മ്യൂസിയം. ചരിത്രം എന്തുകൊണ്ട് പഠിക്കണം എന്നതിന്റെ ഉത്തരമാണ് മനുഷ്യവംശം കണ്ട ഏറ്റവും വലിയ വംശഹത്യകളിൽ ഒന്നായ ജൂതഹത്യകളുടെ സ്മൃതി പേറുന്ന ഈ മ്യൂസിയം. ഉള്ളുലയ്ക്കാതെ കാഴ്ചകൾ കണ്ടു പുറത്തിറങ്ങാൻ ആവില്ല. നാസി ക്രൂരതകളുടെ എക്സിബിഷനുശേഷം നമ്മൾ കടന്നു ചെല്ലുന്നത് റോഹൻജി വംശഹത്യയുടെ നരേഷനിലേക്കാണ്. ചരിത്രത്തിൽ നിന്ന് നമ്മൾ ഒന്നും പഠിക്കുന്നില്ല എന്നതിന്റെ ഉദാഹരണമായിട്ടാണ് ബർമയിലെ വംശഹത്യയുടെ പ്രദർശനം മ്യുസിയത്തിൽ ഒരുക്കിയിരിക്കുന്നത് എന്ന് തോന്നുന്നു. പ്രിയ സുഹൃത്തും ന്യൂയോർക്കിൽ…
മറിയാപഹരണം
കഥ വരുന്ന വഴികൾ —2020 തുടങ്ങിയ സമയത്താണ്. ഒരു ദിവസം രമേഷേട്ടനുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ രമേഷേട്ടൻ സാന്ദർഭികമായി പറഞ്ഞു – “നമ്മടെ സജിത്ത് ഫ്‌ളൈറ്റ് പറപ്പിക്കാൻ പോകുന്നുണ്ട് കേട്ടോ..” (സജിത്ത് താടി വളർത്തുന്നു എന്ന ഒരൊറ്റ വൺലൈൻ രമേഷേട്ടൻ തന്നതിൽ നിന്നാണ് മൈൻഡ് ഗെയിംസ് പിറക്കുന്നത്- അതിനിന്ന് രണ്ടു വയസ്സായി !! ) എനിക്കാണെങ്കിൽ ആ സമയത്ത് ഒരു ഫ്രണ്ട് മലയാളി മെൽബൺ ഫ്ളയിങ് ക്ലബിൽ ഫ്‌ളൈറ്റ് പറത്താൻ പോകുന്ന കഥകൾ അവന്റെ കയ്യിൽ നിന്ന് കിട്ടാറുള്ളത്…
ഗൾഫ് വാർ | Audio Story Podcast
Text Version Audio Version – https://anchor.fm/kadhafactory-originals/episodes/Kadhafactory-Originals—Malayalam-Story-Teller-Series-Gulf-War-e1acmik Spotify – Google Podcast – https://www.google.com/podcasts?feed=aHR0cHM6Ly9hbmNob3IuZm0vcy81ZTIzMjc5OC9wb2RjYXN0L3Jzcw==
കൊതി | Podcast Story Telling
കഥകൾക്കൊരു ശബ്ദ പരീക്ഷണം.കഥാ ഫാക്ടറി ഒറിജിനൽസ് Spotify/Apple Podcast/Google Podcast/Radio Public ചാനൽ ഫോളോ ചെയ്യുക. ആപ്പിൾ പോഡ്കാസ്റ്റ് – https://podcasts.apple.com/…/kadhafactory…/id1571101728 ഗൂഗിൾ പോഡ്കാസ്റ്റ് – https://podcasts.google.com/…/aHR0cHM6Ly9hbmNob3IuZm0vc…സ്പോട്ടിഫൈ – https://podcasters.spotify.com/epi…/5Zz5FALqiVPMyPa9yhUc1G പോക്കറ്റ് കാസ്റ്റ് – https://pca.st/3bovptdiറേഡിയോ പബ്ലിക് – https://radiopublic.com/kadhafactory-originals-story-tel… എന്നീ പോഡ്കാസ്റ്റിങ് പ്ലാറ്റുഫോമുകളിലും ലഭ്യമാണ് !! പറ്റിയാൽ കേൾക്കുക.!! ആദ്യം വായിക്കുന്ന കഥ – കൊതി !
ഇരുട്ടിന്റെ ആത്മാക്കൾ
ചില വൈകുന്നേരങ്ങളിൽ കടൽ തീരത്ത് പോയിരിക്കുന്ന ഒരു ശീലമുണ്ടെനിക്ക്. തിരയും നുരയും കാലിൽ തൊടാനെത്താത്ത ദൂരത്ത് കാൻവാസ് കൊണ്ടുണ്ടാക്കിയ ചാരു കസേരയിൽ മണലിൽ കാലു പൂഴ്ത്തി തിരകളോരോന്നു ഒന്നിന് പുറകെ മറ്റൊന്നായി തീരത്ത് അലിഞ്ഞു ചേരുന്നതും നോക്കിയിരുന്നാൽ സമയം പോകുന്നത് അറിയില്ല. വിരസമായ ദിവസങ്ങളിൽ വായിക്കാനായൊരു പുസ്തകം കൂടി കയ്യിൽ ഉണ്ടെങ്കിൽ ഏകാന്ത വാസിയായ എന്നെ സംബന്ധിച്ചിടത്തോളം സമയം കളയാൻ മറ്റൊന്നും വേണ്ട. ചെറു നഗരത്തിലെ ഈ കടൽത്തീരത്ത് വരുന്നവരിൽ അധികം പേരും ടൂറിസ്റ്റുകളാണ്. തൊട്ടടുത്തുള്ള കോഫി…
K – Latest Malayalam Short film
കെ യുടെ മുപ്പതാം വയസിലാണ് അയാളെ തിരഞ്ഞു പോലീസുകാർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യാൻ വരുന്നത്. അയാൾ ചെയ്ത കുറ്റം എന്തായിരുന്നു…വിചാരണയ്ക്കിടയിൽ പോലും കുറ്റം എന്താണെന്ന് അയാൾ അറിയുന്നില്ല. ഒടുക്കം അടുത്ത പിറന്നാൾ ദിവസം അയാൾ കുത്തേറ്റ് മരിക്കുന്നു. ആധുനീക ലോകത്ത് ഇതൊന്നും നടക്കില്ല എന്ന് നമ്മൾ വിചാരിച്ചിരിക്കുന്പോൾ ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളിലും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നവരെ സുപ്രഭാതത്തിൽ വിലങ്ങു വെച്ച് തുറങ്കിലടയ്ക്കുന്നതും നമ്മൾ കാണുന്നു . ഒരാൾ കുറ്റവാളിയാണെന്ന് തീർച്ചപ്പെടുത്താൻ ജനങ്ങളെ വിശ്വസിപ്പിക്കാൻ…