ഗോലിസോഡാ സില്‍മ കമ്പനി !!

SCENE -1 മൂന്നു മുറി വാടക കെട്ടിടത്തിന്‍റെ നീണ്ട വരാന്തയില്‍ അവര്‍ ഇരുന്നു…മുറ്റത്ത് മഴ തിമര്‍ത്തു പെയ്തു ഒരു തടാകം പോലെ തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു..അവര്‍ ഓരോരോ കടലാസ് വഞ്ചികള്‍ വരാന്തയില്‍ നിന്നും മഴ തീര്‍ത്ത തടാകത്തിലേക്ക് ആദ്യമായി വള്ളം നീറ്റില്‍ ഇറക്കുന്ന തുഴക്കാരുടെ ആഹ്ലാദത്തോടെ തള്ളിയിറക്കി…പായല്‍ പിടിച്ച ഓട്ടിന്‍ പാളിയിലൂടെ തുടര്‍ന്നു വീഴുന്ന മഴ ചാലുകള്‍ കെട്ടിക്കിടക്കുന്ന തടാകത്തില്‍ ഓളങ്ങള്‍ ഒരുക്കി…വെള്ളത്തിലകപ്പെട്ട ഒരു കൂനന്‍ ഉറമ്പ് കര തേടി നീന്തി…അവള്‍ മുട്ടൊപ്പം വെള്ളത്തില്‍ ഇറങ്ങി നിന്ന്..ഒരു തുളസിയില നീട്ടി…

(തിരു)വചനങ്ങൾ

ഓഫ് ടോപിക് – വായനക്കാരേക്കാൾ കൂടുതൽ എഴുത്തുകാരുള്ള ഭാഷയേത് – മലയാളം എന്താണീ കവികൾ പറയുന്ന ഓർമ്മ തൻ സുഗന്ധം – ” നിങ്ങൾ കാറോടിച്ച് കൊണ്ട് ദൂരേയ്ക്ക് എങ്ങോട്ടോ പോവുകയാണ്..പെട്ടെന്ന് തുറന്നിട്ട കാർ ജനാലയിലൂടെ ലൈഫ്ബോയ്‌ സോപ്പ് (ചുവന്നത് ) ന്റെ മണം വരുന്നോ എന്നൊരു തോന്നൽ..മനസ്സിലെ വിഷ്വൽസ് – കരിങ്കൽ പാളികൾ അടുക്കി ഉയരം വെച്ച അലക്കു കല്ല്‌..കാലുരച്ചും തുണിയലക്കിയും അതിൽ തേയ്മാനം വന്നിട്ടുണ്ട്…അലക്ക് കല്ലിനോട് ചേർന്നു വെട്ടുകല്ല് കൊണ്ട് പടവു കെട്ടിയ ഒരു…

കുട്ടിക്കഥ – മഞ്ഞ പൂച്ചയുടേയ്ം , വെള്ളക്കടുവയുടേയും, ഓറഞ്ച്‌ ചിത്രശലഭത്തിന്റെയും കഥ

AUDIO VERSION – ഇവിടെ (രേണു ശ്രീവത്സൻ ശബ്ദം നൽകിയത് ) ഒരിക്കൽ ഒരു പൂപ്പാടത്തിന്റെ നടുവിലൂടെ ഒരു മഞ്ഞ പൂച്ച എങ്ങോട്ടോ നടന്നു പോകുകയായിരുന്നു. നിറയെ പൂക്കൾ വിടർന്നു നിൽക്കുന്ന ഒരു പൂപ്പാടം. മഞ്ഞ ജമന്തികളും, ചുവപ്പ്‌ റോസാപ്പൂക്കളും, വലിയ ഇതളുകളുള്ള സൂര്യകാന്തി പൂക്കളും ഒക്കെ പൂത്തു നിൽക്കുന്ന ഒരു പൂപ്പാടം. ഒരു തണുത്ത കാറ്റ്‌ വീശിയാൽ സുഗന്ധം ആകെ നിറയും അവിടെ. ആ മനോഹര പാടത്തിനു നടുവിലൂടെ മഴ വരുന്നതിനു മുൻപെ എവിടെയോ എത്താൻ വേണ്ടി സ്വൽപ്പം…

ഹോംസ്-ഷേര്‍ലോക് ഹോംസ് | Sherlock Holmes Retold

As per Watson – ‘സര്‍.. ഷേര്‍ലോക്ക് ഹോംസ് മരിച്ചതായി ഒരു റൂമര്‍ പരക്കുന്നുണ്ട്…കൊലപാതകം ആണെന്നാണ്‌ ഫസ്റ്റ് റിപ്പോര്‍ട്ട് ” ഇന്‍സ്പെക്ടര്‍ സരൂഫ്‌ ആണത് ആദ്യം പറഞ്ഞത്‌.. എനിക്ക് ഹോംസ് മായുള്ള അടുപ്പം/സൗഹൃദം മനസ്സിലാക്കിയത് കൊണ്ടാവണം സരൂഫ്‌ന്റെ വാക്കുകളില്‍ ഒരു പരതല്‍!! ആദ്യം മുഖത്ത്‌ വന്ന നടുക്കവും, ഷോക്കും പുറത്തേക്ക് കാണിക്കാതെ ഞാന്‍ ചോദിച്ചു… “എന്താണ്..എവിടെയാണ് സംഭവം നടന്നത്..” “സര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെ..” “സരൂഫ്‌ പോയിരുന്നോ..സംഭവ സ്ഥലത്ത് ??..എന്താണ് ആദ്യ സൂചനകള്‍ ” ‘സര്‍ നമ്മുടെ…

ടോക്യൊ ഡയറീസ് 

കുറച്ചു മാസങ്ങളായി എസ്.കെ പൊറ്റക്കാടിന്റെ പ്രസിദ്ധമായ ചില യാത്രാ കുറിപ്പുകൾ വായിക്കുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു ഞാൻ. അതിനിടയിൽ ആണൂ ഉദയ സൂര്യന്റെ നാട് ആയ ജപ്പാനിലേക്കു ഒരു വിസയും ട്രിപ്പും തരപ്പെട്ടത്. മഹാനായ സാഹിത്യകാരൻ എസ്.കെയുടെ ജപ്പാൻ സഞ്ചാര ലേഖനങ്ങൾ ഞാൻ മുൻപു വായിച്ചവയാണു. അദ്ദേഹത്തിൽ നിന്നും വ്യത്യസ്തമായി ജോലി പരമായ കാരണങ്ങളാൽ ആണു ഞാൻ ഇവിടെ എത്തിയിരിക്കുന്നത് !!! ഒരു സഞ്ചാരിയുടെ എക്സൈറ്റ്മെന്റൊ, പുതിയ സ്ഥലങ്ങൾ തേടിപ്പിടിക്കാനുള്ള ആവേശമോ ഒന്നും തന്നെ ഒരു വർക് വിസക്കാരന്റെ യാത്രാ…

3 – മരണങ്ങളുടെ പ്രോഗ്രാമിംഗ്

തുടക്കം () { പശ്ചാത്തലം_തുടക്കം = തോട്ടുമുക്കം; /*- അനുബന്ധം വിവരണം :- കോഴിക്കോട് – മലപ്പുറം ജില്ലകളുടെ അതിര്‍ത്തി ഗ്രാമം..തെക്കന്‍ തിരുവിതാംകൂറില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ് ഭൂരിപക്ഷവും */ പശ്ചാത്തലം_ഇടയില്‍ = {മുക്കം, കെ.എസ്.ആര്‍.ടി.സി ബസ്, ബാംഗ്ലൂര്‍, മെഡിക്കല്‍കോളേജ്, കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍}; പശ്ചാത്തലം അവസാനം = തോട്ടുമുക്കം; /* കഥാ ഗതി ചുരുക്കത്തില്‍ */ മുന്നൊരുക്കം_കൊലപാതകങ്ങളുടെ_സൂചനകള്‍ (); ബസ്_പുറപ്പെടുന്നു (); ഇടയില്‍_ആളുകള്‍_കയറുന്നു (); ചെറിയൊരു_ഫ്ലാഷ്ബാക്ക് (); സംഘര്‍ഷം(); കൊലപാതകം (); മരണങ്ങള്‍(); അവസാനഭാഗം ();…

Autograph- സിനിമയില്‍ നിന്നുമൊരു കയ്യൊപ്പ്‌

ഏതോ ഒരു ചലച്ചിത്രോത്സവത്തിലെ ഇരുണ്ട തീയേറ്റര്‍ ഹാളിലിരുന്നാണ്, പിന്നില്‍ നിന്നും-എടുത്തു മാറ്റിയ ചതുര കട്ടകള്‍ക്ക് ഇടയിലൂടെ നിഴലും വെളിച്ചവും ഇടകലര്‍ത്തി പ്രകാശ രശ്മികള്‍ വെള്ളിത്തിരയിലേക്ക് പറന്നിറങ്ങി അപ്പുവിന്റെ കൊച്ചു ലോകം പാതെര്‍ പാഞ്ചാലി എന്ന ചലച്ചിത്ര കാവ്യമായി തൊട്ടു മുന്നിലെ സ്ക്രീനിലും ഒപ്പം എന്റെ മനസ്സിലും കയ്യൊപ്പ്‌ വെച്ചത്.. അതിനു മുന്‍പേ തന്നെ സത്യജിത്‌ റേ എന്ന മഹാ സംവിധായകനെ കുറിച്ചും അദ്ദേഹത്തിന്റെ കഥകളെക്കുറിച്ചും വായിച്ചറിഞ്ഞു മനസ്സില്‍ ഉറച്ചിരുന്നൂ.. കല്‍ക്കത്തയില്‍ നിന്നും വന്ന സുഹൃത്ത്‌ സൌരവിന്റെ ലാപ്‌ടോപ്പില്‍…

New Girl In My Life

New Girl In My Life Wednesday, March 09, 2011 7:44 PM It was during the anomaly scanning, Dr Anil Agarwal of Lotus Clinic, Indira Nagar told us about this magical energy a baby’s heartbeat can pass to you. He was keep on exciting us by showing the movements of our baby sleeping inside the womb…

It’s Life- Chapter 2 A Day with Millipede’s

On the 29th day of my birth I got a new name: “Govind”. Ha ha..getting promoted from the “just baby” title to One official name to save me from hundreds of pet names. That one single, but not unique name gave me a ID, which in future I would always be referred to. All my…

It’s Life- Chapter1: Womb to The World

Today-January 9th 2011, 11:44 IST- I am exactly 29 years 41 weeks 2 days 1 hour 9 minutes 10 seconds old. That means exactly 29 years 41 weeks 2 days 1 hour 9 minutes ago, 0ne of the 500 millions sperm-(that’s me)-survived fighting with other unlucky sperm brothers and helped my mother to conceive me. I…