കറിമസാല പാക്കറ്റിനു പിന്നിലുണ്ടാവും
കറികൾ ഉണ്ടാക്കേണ്ട വിധം
ഇറച്ചി കഷണങ്ങൾ കൊത്തിയരിഞ്ഞു
ഉള്ളിയൂം, മറ്റു രുചി കൂട്ടും പച്ചക്കറികളും ചേർത്ത്
വെണ്ണയിലോ നെയ്യിലോ വഴറ്റി ..
അതിലേക്ക് പാക്കറ്റിൽ നിന്നും മസാല വിതറി
പാകത്തിന് ഉപ്പും മുളകും ചേർത്തു കഴിക്കുക !!
കവിത നിങ്ങളുടെ മനസിൽ നിന്നും പുറത്തെത്തിയാൽ
പിന്നെയത് വായിക്കുന്ന എന്റെ മനസിലാണ് കവിതയാകുന്നത് !!
നിങ്ങൾ പട്ടിണിയെ കുറിച്ചു എഴുതിയാൽ
ഞാനറിഞ്ഞ ഒരു വിശപ്പിനേ കൂട്ട് പിടിച്ചാവും അത് വായിക്കുക .
നിങ്ങൾ സ്വത്വത്തെ കുറിച്ചെഴുതിയാൽ
ഞാനെന്റെ സ്വത്വം വിളക്കി ചേർത്തു വായിക്കും .
നിങ്ങൾ വഴിയിൽ കാറിടിച്ചു ചത്ത നായ്കളെക്കുറിച്ചെഴുതിയാൽ
ഞാൻ നായ്ക്കളെയും വഴിയരികിലെ ചതഞ്ഞരഞ്ഞു റോഡായി മാറിയ
റക്കൂണുകളുടെ നരച്ച രോമത്തെയും ഓർക്കും !
കവിത നിങ്ങൾ വായിച്ച പോൽ വായിക്കണമെങ്കിൽ
കവിതക്ക് പിന്നിൽ , വായിക്കേണ്ട വിധത്തെ പറ്റി
ചെറു കുറിപ്പ് എഴുതി സൂക്ഷിക്കുമല്ലോ , കവി !!
🙂
Thank you for reading !