കേരളം മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധമാണ് പ്രളയക്കെടുതികൾ. പലയിടങ്ങളിലും മഴ ഇപ്പോഴും അവസാനിച്ചിട്ടില്ല. സ്വന്തം ജീവിതത്തിലേക്ക് തിരിച്ചു പോവാൻ പലർക്കും ഇനിയും സമയമെടുത്തേക്കും. കൃഷി, ജോലി, വീട് തുടങ്ങി ദൈനംദിന ജീവിതങ്ങളെ പേമാരി വളരെയധികം ബാധിച്ചു കഴിഞ്ഞു.
ഒറീസയിലെ ചുഴലിക്കാറ്റിനെയും, ചെന്നൈയിലെ പേമാരിയെയും, ഹൂസ്റ്റണിലെ ഹറികെയിനെയും തുടർന്നുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കഴിയും വിധം മുൻപ് സഹായിച്ചിരുന്നു. അന്നൊന്നും ഒരിക്കലും വിചാരിച്ചിരുന്നതല്ല സ്വന്തം സംസ്ഥാനത്തിൽ ഇങ്ങനെ ഒരു ദുരന്തം ഉണ്ടാവുമെന്ന്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പരിചയക്കാർ വരെ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണം എന്ന് അഭ്യര്ഥിക്കുന്നതായി കണ്ടു.
ആർക്കെങ്കിലും പ്രചോദനമാവുമെങ്കിൽ, അത് കൊണ്ട് ആർക്കെങ്കിലും ഉപകാരമാവുമെങ്കിൽ വലം കൈ ചെയ്യുന്നത് ഇടം കൈ അറിയുന്നതിൽ കുഴപ്പമില്ല എന്ന് കരുതുന്നു !!
please support our state !!