മെഡിറ്ററേനിയൻ കടൽ. മാർച്ചിലെ ഒരു തണുത്ത വൈകുന്നേരം.
എം എസ് സെറീനിറ്റാസ് എന്ന പേരുള്ള ഒരു ആഡംബര വിനോദ കപ്പൽ മെഡിറ്ററേനിയൻ കടലിൽ ചലനമറ്റത് പോലെ കിടക്കുകയാണ്. തിരമാലകളിൽ ആടിയുലഞ്ഞു മുന്നോട്ട് നീങ്ങാതെ കിടക്കുകയാണ് എന്ന് ആകാശക്കാഴ്‌ചയിൽ തോന്നുമെങ്കിലും കപ്പൽ പതിയെ നീങ്ങുന്നുണ്ടായിരുന്നു എന്ന് അടുത്ത് ചെന്ന് നോക്കിയാലെ മനസ്സിലാവൂ. ചരിത്രത്തിന്റെ ഏടുകൾ എടുത്ത് നോക്കിയാൽ നാം ജീവിച്ചിരിക്കുന്ന ഈ വർഷങ്ങൾ ഒരു ചെറു വാക്യത്തിൽ ഒതുക്കാം എന്നതുപോലെ ഈ ബ്രഹത്തായ പ്രപഞ്ചത്തിൽ ഒരു ചെറു കപ്പലിന്റെ ചലനം മന്ദഗതിയിൽ ആയിരിക്കുന്നതിൽ പ്രത്യേകതകൾ ഒന്നും തന്നെയില്ലല്ലോ.
1. ഒന്നാം ദിവസം: ഒരു ബോറൻ ആമുഖം
ആനന്ദ് കൃഷ്ണൻ ഡെക്കിലെ നീളൻ കസേരയിലിരുന്നു കണ്ണെത്താത്ത ദൂരം പരന്നു കിടക്കുന്ന മെഡിറ്ററേനിയൻ കടൽ നോക്കി ആസ്വദിക്കുകയാണ്.
കടലും ആകാശവും നീലനിറത്തിൽ പടർന്നു കിടക്കുന്നു. ആനന്ദിന്റെ ഉള്ളിൽ ഒരു കോർപ്പറേറ്റ് പവര്പോയിന്റ് സ്ലൈഡ് ഡെക്ക് പോലെ നിറങ്ങൾ പടരാതെ കിടക്കുകയാണ്. ബുള്ളറ്റ് പോയിന്റുകളില്ല. പിടിച്ചെടുക്കുന്ന തലവാചകങ്ങളില്ല.
അമ്പത്തഞ്ച് വയസ്സ്. മുൻ CTO, TechVerse Solutions.
ഇരുപത്തഞ്ച് വർഷം ഒരു കമ്പനിയ്ക്ക് വേണ്ടി ജീവിച്ചു.
കമ്പനി ലാഭമുണ്ടാക്കി ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിൽ വരെ ലിസ്റ്റ് ചെയ്തു. വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. പക്ഷെ ആനന്ദിന്റെ ജീവിതം എവിടെയും ലിസ്റ്റ് ചെയ്യാതെ, മുന്നോട്ട് പോകാതെ വഴിമുട്ടി നിൽക്കുകയാണ്. ആദ്യ പരാജയം വിവാഹ ജീവിതമാണ്.
പ്രിയ ഒടുക്കം ഫാമിലി കോർട്ടിൽ, കൗൺസിലിംഗിന് ഇടയിൽ വാചകം തലവെട്ടിച്ചു കൊണ്ട് പറഞ്ഞത് ഇപ്പോഴും കാതിൽ അലയടിക്കുന്നുണ്ട്.
“He was present everywhere except home.”
കോടതിക്കും അത് ബോധ്യപ്പെട്ടു. ആനന്ദ് മറുവാദത്തിനൊന്നും ശ്രമിച്ചില്ല. ആനന്ദിന്റെ ഭാഷയിൽ “ഡാറ്റാ പോയിന്റ്‌സുകൾ എല്ലാം എനിക്ക് എതിരാണ് “
ഇന്നാ വാദപ്രതിവാദങ്ങളൊക്കെ പിന്നിലാണ്. ശീതകാലം മുറിച്ചു കടന്നു പോകുന്ന ഒരു മെഡിറ്ററേനിയൻ ആഡംബര കപ്പലിൽ, ഡെക്കിൽ, നീണ്ടു കിടന്നു ആകാശം നോക്കിയിരിക്കുന്നതിന്റെ കാരണം പോലും ഇരുപത്തിരണ്ടു വർഷത്തെ വൈവാഹിക ജീവിതം അവസാനിപ്പിച്ച ശേഷമുള്ള മനഃസുഖം തേടിയുള്ള യാത്രയാണ്.
ഇന്നർപീസ് കിട്ടാനുള്ള പോസിബിലിറ്റി, ഒരു മീം കോയിന്റെ ലാഭപ്രവചനം പോലെ നേർത്തത്- ആനന്ദ് മനസ്സിലോർത്തു.
“ഈ കടൽ ബോറടിക്കുന്നില്ലേ?”
ആനന്ദ് തലയുയർത്തി.
വെളുത്ത ലിനൻ ട്രൗസറും, വെള്ള ഷർട്ടും ധരിച്ച ഒരു യുവതിയാണ്. കയ്യിൽ വായിച്ചു പകുതിയാക്കിയ ഒരു പുസ്തകവുമുണ്ട്.
സൺസ്‌ക്രീൻ ഒട്ടും ഇടാത്ത മുഖം. അക്കാദമിക് മേഖലയിൽ നിന്നുള്ളതാവാം.
മറ്റെ കയ്യിൽ ഒരു കോൾഡ് കോഫിയുണ്ട്.
“കടൽ ബോറടിക്കില്ല,” ആനന്ദ് പറഞ്ഞു. “മനുഷ്യർ ബോറടിക്കും.”
“Misanthrope?”
“Realist.”
“സെയിം സെയിം.” അവൾ തൊട്ടടുത്ത കസേരയിൽ ക്ഷണമില്ലാതെ ഇരുന്നു.
ഇരിക്കട്ടെ എന്ന് ചോദിച്ചില്ല – ആനന്ദ് മനസ്സിലോർത്തു. ചിലർ അങ്ങനെയാണല്ലോ, എവിടെയും അനുവാദം ചോദിച്ചു മാറ്റിച്ചു നിൽക്കില്ല. ആദ്യമായി പരിചയപ്പെടുന്ന ഓരോ മനുഷ്യരും തന്നെ സംബന്ധിച്ചിടത്തോളം പുതിയ ഒരു ബാധ്യത ആണല്ലോ- അയാൾ മനസ്സിലോർത്തു.
“നിഹ. PhD, Post-doc — International Relations.”- അവൾ പരിചയപ്പെടുത്തി
“ആനന്ദ്. Former CTO. Current — nobody.” – ആനന്ദ് തിരിച്ചു പരിചയപ്പെട്ടു.
“Nobody-കൾ Mediterranean-ൽ cruise ചെയ്യും. Interesting class of nobodies.” – അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“Sapiens വായിക്കുന്ന ആളുകൾ അപരിചിതരുടെ കസേരകളും അരികിൽ ക്ഷണിക്കപ്പെടാതെ ഇരിക്കും. Interesting class of readers.” – അവളുടെ കയ്യിലെ സാപിയൻസ് ബുക്കിലേക്ക് കണ്ണയച്ചുകൊണ്ട് ആനന്ദ് മറുപടി കൊടുത്തു.
നിഹ ചിരിച്ചു. “ഹറാരിയുടെ പുസ്തകത്തിലെ ഒരു അധ്യായമുണ്ട് —
Homo sapiens-ന്റെ greatest skill: strangers-ൽ trust develop ചെയ്യുക.
ആ evolutionary advantage ഞാൻ use ചെയ്യുകയാണ്.”
“Evolution നെ ദുരുപയോഗം ചെയ്യുകയാണ്.”
“പുരോഗതി എപ്പോഴും ദുരുപയോഗം പോലാണ് അനുഭവപ്പെടുക” – അവൾ വിടാനുള്ള ഭാവമില്ല.
ആനന്ദ് കയ്യിലെ സ്കോച്ച് ഗ്ലാസിൽ നിന്ന് ഒരു സിപ് എടുത്തുകൊണ്ട് പരിഹസിച്ചു “ഇത് ഒരു boring talk ആകും.”
“ഏറ്റവും boring talks ആണ്,” നിഹ Sapiens തുറന്നു,”ഏറ്റവും interesting ആകുന്നത്.”
2. രണ്ടാം ദിവസം: വീഞ്ഞും വാരൂഫാക്കിസും തർക്കങ്ങളും
ഏതെൻസിന്റെ തീരം വിട്ട് കപ്പൽ ഏജിയൻ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.
ജനാലയ്ക്കരികിലെ അത്താഴ മേശ. പുറത്ത് മെഡിറ്ററേനിയൻ കടൽ.
“Varoufakis-ന്റെ ടെക്നൊഫ്യുഡലിസം വായിച്ചിട്ടുണ്ടോ?”
നിഹ മെനു നോക്കാതെ ചോദിച്ചു.
“ങ്ഹാ, ഒരു ഗ്രീക്ക് എക്കോണമിസ്റ്റ് ക്യാപ്പിറ്റലിസത്തിനെ -നെ ഫ്യുഡലിസമാക്കി റീബ്രാൻഡ് ചെയ്ത ബുക്ക് അല്ലെ. വായിച്ചിട്ടുണ്ട്. ഒരു നീണ്ട ബിസിനസ് ക്ലാസ് ഫ്‌ളൈറ്റിൽ ഇരുന്ന് “
“ഐറണി.” -നിഹ പരിഹസിച്ചു
“Intentional irony.” – ആനന്ദിന് രസം പിടിച്ചു.
“വാരൂഫാക്കിസ് തർക്കിക്കുന്നത് — ആമസോൺ, ഗൂഗിൾ, മെറ്റാ ഇതൊക്കെ ഫ്യുഡലിസ്റ്റിക് പ്രഭുക്കൾ ആണെന്നാണ്.. ഡിജിറ്റൽ നാടുവാഴികൾ. നമ്മൾ, ലക്ഷണമൊത്ത അടിയന്മാർ.
ഡാറ്റ വാടകയ്ക്ക് എടുത്ത് ഉപയോഗിച്ച് ജീവിക്കുന്നു. നിങ്ങടെ കമ്പനി, എന്താ പേര്, ടെക് വേർസ് അതും ഈ സിസ്റ്റത്തിന്റെ പാർട് ആയിരുന്നോ ? “ – നിഹ പുതിയൊരു തർക്കം കണ്ടെത്തി മുന്നിലേക്ക് ചായ്ഞ്ഞു ഇരുന്നു. അവളുടെ വെളുത്ത ഷർട്ടും, കറുത്ത കണ്ണടയും, അലസമായി മുഖത്തേക്ക് വീണ മുടിയിഴകളും, തീന്മേശയ്ക്ക് ചേർന്ന വെളിച്ചത്തിൽ വേറിട്ടു നിന്നു.
“TechVerse ഒരു ബിസിനസ് റ്റു ബിസിനസ് SaaS ആണ്. Consumer data sell ചെയ്തില്ല.”- ആനന്ദ് ഉറപ്പിച്ചു പറഞ്ഞു.
“പക്ഷെ നിങ്ങൾ ആമസോണിന്റെ അല്ലെങ്കിൽ ഗൂഗിളിന്റെ ക്ലൗഡ് ആയിരിക്കുമല്ലോ ഉപയോഗിച്ചിട്ടുണ്ടാവുക അല്ലെ ? “ – അവൾ വിടാനുള്ള ഭാവമില്ല.
“അതെ “
“So — വരൂഫാകിസിന്റെ-ന്റെ തിയറി വെച്ച് നിങ്ങൾ ഒരു അടിയാൻ തന്നെയാണ് . Cloud ഫ്യുഡലിസത്തിന്റെ-ന്റെ ഇടനിലക്കാരൻ.”
“ഞാൻ ഒരു value creator ആണ്. Jobs created. Tax paid.
R&D investment. Innovation—”- ആനന്ദിന് അരിശം പിടിച്ചു. ഇതിനിടയിൽ തീൻ മേശയിലേക്ക് ചുവന്ന വീഞ്ഞുമായി പരിചാരകൻ വന്നു. അയാൾ ഗ്ലാസിലേക്ക് പകർന്നു കിട്ടിയ വീഞ്ഞ് ഒറ്റവലിക്ക് കുടിച്ചെടുത്തുകൊണ്ട് തർക്കത്തിന് തയ്യാറായി ഇരുന്നു.
“Varoufakis-ന് ഒരു line ഉണ്ട്:
‘Capitalism produced commodities. Technofeudalism produces
cloud rents.’ നിങ്ങൾ commodities produce ചെയ്തു.
Jeff Bezos cloud rent collect ചെയ്തു.
ആരാണ് feudal lord?” – നിഹ പിടിച്ചു കയറുകയാണ്.
ആനന്ദ് വീഞ്ഞ് ഗ്ലാസ് മേശമേൽ വട്ടം ചുറ്റിച്ചു . “Bezos also created jobs.”
“15 ലക്ഷം വെയർഹൗസ് തൊഴിലാളികൾ. ശരാശരി തൊഴിൽ കാലാവധി — 8 മാസം. ബാത്ത്റൂം ഇടവേളകൾ നിരീക്ഷിക്കപ്പെടുന്നു. ഉൽപ്പാദനക്ഷമത കണക്കാക്കുന്ന അൽഗോരിതങ്ങൾ. ഹരാരിയുടെ ‘സാപ്പിയൻസ്’-ൽ ഒരു നിരീക്ഷണമുണ്ട്: ‘കാർഷിക വിപ്ലവം ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയായിരുന്നു.’ വേട്ടയാടി ജീവിച്ചിരുന്നവരെക്കാൾ ദുരിതമനുഭവിച്ചവരായിരുന്നു കർഷകർ. പക്ഷേ, നാഗരികത മുന്നേറി. ആമസോണും അതേ വഞ്ചന തന്നെയാണ് —efficiency advance ആകുന്നു, തൊഴിലാളികളുടെ ജീവ്തം ദുരിതമയമാക്കി മാറ്റുകയാണ്.”- നിഹ ഒരു വെള്ള വീഞ്ഞ് ഓർഡർ ചെയ്തുകൊണ്ട്, തർക്കത്തിലൂന്നി നിന്നു.
“Civilization-ന്റെ വില.”
“Workers pay ചെയ്യുന്നു. Shareholders collect ചെയ്യുന്നു.”- നിഹ മുടിയഴിച്ചിട്ടു കൊണ്ട് പറഞ്ഞു. നരവീണ ചില മുടിയിഴകൾ ഇരുണ്ട വെളിച്ചത്തിൽ മിന്നിത്തിളങ്ങി.
ആനന്ദ് പരിചാരകനെ കൈകാണിച്ചു വിളിച്ചു ഒരു ചുവന്ന വീഞ്ഞ് വീണ്ടും ആവശ്യപ്പെട്ടു.
“ഡിബേറ്റ് തോൽക്കുമ്പോൾ, വീഞ്ഞ് ആണ് ബെസ്റ്റ് “- നിഹ പരിഹസിച്ചു.
“അതൊരു സ്ട്രെറ്റർജിയാണ്. ദീർഘനേരത്തേക്ക് മേൽക്കൈ നിലനിർത്താൻ വീഞ്ഞ് ഉപകരിക്കും.”- ആനന്ദ് വിട്ടുകൊടുക്കാൻ ഭാവമില്ലാതെ പറഞ്ഞു.
“മുതലാളിത്ത സാമർഥ്യം”
“അല്ല സർവൈവൽ ടാക്ടിക് ആണ്. മാർക്‌സും-ഉം സർവൈവ് ചെയ്യാൻ
എങ്കൽസിന്റെ പൈതൃക സ്വത്ത് ഉപയോഗിച്ചിട്ടുണ്ട്. അല്ലെ ഐറണി തൂങ്ങിച്ചത്തു എന്ന് പറയട്ടെ “
നിഹ ഫോർക്കിൽ കോർത്തെടുത്തിരുന്ന ഒക്‌ടോപ്പാസ് മാംസം ചവച്ചിറക്കിക്കൊണ്ട് സമ്മതിച്ചു കൊടുത്തു.
“That… is actually fair.”
“കണ്ടോ, മുതലാളിത്തം സ്‌കോർ ചെയ്തിരിക്കുന്നു ” – ആനന്ദ് അവളെ പ്രകോപിപ്പിച്ചു.
“സ്‌കോർ കീപ്പ് ചെയ്യുന്നത് ഒരു ക്യാപിറ്റലിസ്റ്റ് ഹാബിറ്റാണ്.”
“Habit is efficiency.”
“Efficiency is the enemy of meaning.”
“ദോസ്തോവ്സ്കി?”
“അല്ല, നിഹ.”
ആനന്ദ് ചിരിച്ചു. ഈ യാത്ര തുടങ്ങിയതിന് ശേഷമുള്ള ആദ്യ പൊട്ടിച്ചിരി. അതോ ഏറെ വർഷങ്ങൾക്ക് ശേഷമുള്ളതോ? ഉള്ളു തുറന്നുള്ള ചിരി.
3. മൂന്നാം ദിവസം: ഇറാനും, മുറാകാമിയും ചെറിയ അല്പവിരാമവും
പൂൾ ഡെക്കിലെ സായാഹ്‌ന സൂര്യന്റെ രശ്മികൾ ആസ്വദിച്ചുള്ള ഒരു വൈകുന്നേരം.
ആനന്ദിന്റെ കയ്യിൽ എക്‌ണോമിസ്റ്റിന്റെ ലേറ്റസ്റ്റ് എഡിഷൻ. നിഹ ലാപ്ടോപ്പിൽ എന്തോ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുന്നു.
അവളുടെ ബാഗിൽ നിന്നും മുറകാമിയുടെ “കാഫ്ക ഓൺ ദി ഷോർ “ പുറത്തേക്ക് കാണുന്ന വിധത്തിൽ തെളിഞ്ഞു നിൽപ്പുണ്ട്. ആനന്ദിന്റെ കണ്ണുകൾ പുസ്തകത്തിലുടക്കി.
“മുറകാമി ഫാൻ ?” ആനന്ദ് ചോദിച്ചു.
“ജാപ്പനീസ് ക്രൈം ഫിക്ഷന്റെ ആരാധകയാണ്— സത്യത്തിൽ Keigo Higashino എന്റെ ക്രഷ്. ‘The Devotion of Suspect X.’ വായിച്ചിട്ടുണ്ടോ?”
“ഇല്ല.”
“A mathematician solves the perfect alibi —
not to escape justice, but for love.
Logic-ഉം emotion-ഉം war ചെയ്യുന്ന ഒരു novel.”
“പതിവുപോലെ എന്തെങ്കിലും താരതമ്യ പഠനങ്ങൾ ? “- നിഹയെ പ്രകോപിപ്പിക്കുന്നതിൽ ആനന്ദ് ഒരു രസം കണ്ടെത്തിത്തുടങ്ങിയിരിക്കുന്നു.
“മുതലാളിത്തവും പ്രണയിച്ച് ഒരു അലിബി നിർമ്മിക്കുന്നു: ‘കാര്യക്ഷമത’ (efficiency), ‘വളർച്ച’ (growth), ‘നവീകരണം’ (innovation). ആ അലിബിയുടെ ഇരകൾ — കുടുംബം, പരിസ്ഥിതി, സമത്വം.ഹിഗാഷിനോയുടെ ഗണിതശാസ്ത്രജ്ഞന്റെ അലിബി — തികച്ചും കുറ്റമറ്റതാണ്. മുതലാളിത്തത്തിന്റേതും അങ്ങനെയൊന്നുതന്നെ — അത് 200 വർഷമായി നിലനിൽക്കുന്നു. ഒരു കുറ്റമറ്റ അലിബിയെ തള്ളിക്കളയാൻ അതിനേക്കാൾ മികച്ച തെളിവുകൾ ആവശ്യമാണ്.”
“Iran war.” – നിഹ പെട്ടെന്ന് എന്തോ ആലോചിച്ചിട്ട് പറഞ്ഞു.
“War tragic ആണ്. Geopolitics complex—” – ആനന്ദ് വായിച്ചുകൊണ്ടിരുന്ന എക്കോണമിസ്റ്റിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
നിഹ laptop അടച്ചു,
“പവർഫുൾ ആളുകൾ വളരെ അൺ കംഫർട്ടബിളായ ചോദ്യങ്ങൾ അവോയ്ഡ് ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് കോംപ്ലക്സ് “
“ലളിതമായ ഉത്തരങ്ങൾ അപകടകരമാണ് എന്നല്ലേ ?”
“ലളിതമായ ചോദ്യങ്ങൾ ഒഴിവാക്കുന്നതും, അപകടകരമാണ്.”
ആനന്ദ് ഐപാഡ് താഴെ വെച്ചു – . “ഒരു ചോദ്യം.”
“Hmm.”
“ഇറാൻ ആണവ കരാർ — 2015-ലെ JCPOA — തകർന്നത് ഏത് തീരുമാനത്തിലൂടെയാണ്? ഒബാമ ഉണ്ടാക്കിയ കരാർ. ട്രംപ് അതിൽ നിന്ന് പിന്മാറി. ഏത് പ്രത്യയശാസ്ത്രത്തിൽ (ideology) നിന്നാണ് ആ തീരുമാനമുണ്ടായത്?”
“വലതുപക്ഷ ദേശീയവാദ ഏകപക്ഷീയത എന്താ അതിന്റെ ഇന്ഗ്ലീഷ് ങ്ഹാ, Right-wing nationalist unilateralism” – നിഹ വ്യക്തമാക്കി
“കണ്ടോ ? ഇത് മുതലാളിത്തത്തിൽ നിന്ന് ഉത്ഭവിച്ചതല്ല. നിയോകൺസർവേറ്റിസത്തിൽ നിന്ന് ഉണ്ടായതാണ്. രണ്ടും വ്യത്യസ്ത സ്വഭാവങ്ങളുള്ളവയാണ്. അവയെ കൂട്ടിക്കുഴയ്ക്കരുത്”
നിഹ ഒരു നിമിഷം ആലോചിച്ചു.
“ഫെയർ പോയിന്റ്. പക്ഷേ ഡിഫൻസ് ഇൻഡസ്ട്രിയുടെ ലോബിയിങ്, ആയുധ ഇടപാടുകൾ, എണ്ണയോടുള്ള ആർത്തി. മുതലാളിത്തമില്ലാതെ ഈ സാമ്പത്തിക പ്രലോഭനങ്ങൾ നിലനിൽക്കുമോ ? “
“സോവിയറ്റ് റഷ്യയ്ക്കും ആയുധ ഇടപാടുകൾ ഉണ്ടായിരുന്നു. മിലിട്ടറി ഇൻഡസ്ട്രിയൽ കോംപ്ലക്സ് എന്ന് പറയുന്നത് സൈദ്ധാന്തിക പരമായി നിഷ്പക്ഷമാണ് എന്നത് കൂടി കാണണം. അല്ലെ ? “ ആനന്ദ് .
“അധികാരദാഹമുള്ള വ്യവസ്ഥകൾ പ്രത്യയശാസ്ത്രപരമായി നിഷ്പക്ഷമാണ്. വരുഫാക്കിസിന്റെ പോയിന്റ് കൃത്യമാണ് — ടെക്നോഫ്യൂഡലിസം മുതലാളിത്തത്തെ മാറ്റിസ്ഥാപിക്കുകയല്ല, മറിച്ച് അതിനെ അതിവർത്തിക്കുകയാണ് . യജമാനന്മാർ പുതിയതാണ്, പക്ഷേ വയലൻസ് അതേപടി തുടരുന്നു.”
നിഹ അത് പറഞ്ഞു നിർത്തിയതോടെ നിശബ്ദതയുടെ മൂടുപടം അവിടെയാക്കി മൂടി. ഡെക്കിലെ സ്വിമ്മിംഗ് പൂളിൽ ഓളങ്ങൾ നിശബ്ദമായി തിരവെട്ടി. സൂര്യൻ മെഡിറ്ററേനിയൻ കടലിലേക്ക് മുങ്ങാങ്കുഴിയിടാൻ കോപ്പു കൂട്ടി.
“ഇറാഖ് വാർ സപ്പോർട് ചെയ്ത ആളായിരുന്നു ഞാൻ. അറ്റ്ലീസ്റ്റ് വേൾഡ് മീഡിയ നരേറ്റീവിനൊപ്പം നിന്നു എന്ന് പറയുന്നതാവും ശരി. തിന്മയുടെ അച്ചുതണ്ട്, റോഗ് നേഷൻ. ഇപ്പോൾ നമ്മൾ കേൾക്കുന്നതൊക്കെ തന്നെയും. കുറച്ചു കാലം മുന്നേ ജർമ്മനിയിലെ ഒരു യൂബർ യാത്രയിൽ ഡ്രൈവറായി കിട്ടിയത് ഒരു ഇറാഖി വംശജനെയാണ്. നമ്മുടെ ബോളിവുഡ് സിനിമകളും പാട്ടുകളുമൊക്കെ ഇഷ്ടമുള്ളയൊരാൾ. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ബാസിലിലേക്കുള്ള ഒരു നീണ്ട യാത്രയായിരുന്നു. ട്രെയിനെടുക്കാൻ മടിച്ചിട്ട് റെന്റ് ചെയ്ത ക്യാബ്. അവിടെയെനിക്കൊരു ഫാർമസ്യുട്ടിക്കൽ കസ്റ്റമറിനെ മീറ്റ് ചെയ്യാനുള്ള യാത്ര ആയിരുന്നു. യാത്രയ്ക്കിടെ അയാൾ ഉറങ്ങിപ്പോവാതിരിക്കാൻ ഞാൻ അയാളോട് സംസാരിച്ചു കൊണ്ടിരുന്നു. ഞാൻ ഉറങ്ങില്ല, അയാൾ എന്നെ ആശ്വസിപ്പിച്ചു. ഇറാഖിലെ യുദ്ധകാലത്ത് തലയ്ക്ക് മേലെ ചീറിപ്പാഞ്ഞ ഫൈറ്റർ ജെറ്റുകൾ എന്നേ തന്നെ എന്റെ ഉറക്കം അവസാനിപ്പിച്ചിരിക്കുന്നു. കണ്ണടച്ചാൽ തലയ്ക്ക് മേലെ ഇപ്പോഴും ബോംബർ ജെറ്റുകൾ വന്നു നിൽക്കുന്നത് എനിക്ക് അനുഭവിച്ചറിയാം. അയാൾ ഓർമ്മിപ്പിച്ചു. യുദ്ധം മനുഷ്യരെ വേരുകൾ അറുത്ത് അഭയാർത്ഥികളാക്കി പലായനത്തിന്റെ കറുത്ത തെരുവകളിലേക്ക് എടുത്തെറിയും. തന്റേതെന്ന് കരുതിയ താൻ ജീവിച്ചു പോന്ന എല്ലാത്തിനെയും വേർപെട്ട് പോരേണ്ടി വന്നു..ഒരു തിരിച്ചു പോക്ക് ഇല്ലാത്ത പലായനം. അയാളുടെ കഥ എന്നെ സ്പർശിച്ചു. എത്രപേർക്ക് ജീവിതം മാറ്റിനടാൻ സാധിക്കും ? “
“എന്നിട്ട് എന്തു ചെയ്‌തു “
“ഒന്നും ചെയ്തില്ല, നന്നായി ടിപ്പ് ചെയ്തു. മീറ്റിങ് കഴിഞ്ഞു നാട്ടിലേക്കുള്ള ബിസിനസ് ക്ലാസ് യാത്രയിൽ, Q3 റിസൾട്ടിസിൽ പുതിയ കസ്റ്റമറുടെ റവന്യു കൂടി കയറ്റാൻ പറ്റുമല്ലോ എന്നതായിരുന്നു എന്റെ ചിന്ത മുഴുവനും. “
വീണ്ടും നിശബ്ദത അവിടെ പടർന്നു.
“That’s honest,” നിഹ പതുക്കെ പറഞ്ഞു.
“That’s shameful.”
“Honest ഉം shameful-ഉം ഒരേ വാചകത്തിൽ അതാണ് growth.”
“PhD-ക്ക് motivational speaker side gig ആയിട്ട് ഉണ്ടായിരുന്നോ ?”
“മാനസാന്തരപ്പെട്ട ക്യാപിറ്റലിസ്റ്റുകൾക്ക് വേണ്ടി, യെസ് ” നിഹ പുഞ്ചിരിച്ചു.
4. നാലാം ദിവസം: സാന്റോർണി, അസ്തമയം, കുറ്റസമ്മതം.
ഓറഞ്ചു നിറമുള്ള ആകാശം.
ഗ്രീക്ക് വൈനും ഒക്‌ടോപ്പാസ് മൊരിച്ചതുമായിരുന്നു കയ്യിൽ.
“അനഘയെ വിളിച്ചോ” നിഹ ചോദിച്ചു.
“ഇന്നലെ, അവൾ ഫോൺ എടുത്തു.”
“എന്നിട്ട് ??”
“”ഒരു മണിക്കൂർ. അവളുടെ സുഹൃത്തുക്കൾ. അവൾ പങ്കെടുത്ത ഒരു ക്ളൈമറ്റ് പ്രൊട്ടസ്റ്റിനെക്കുറിച്ചു പറഞ്ഞു. കൂടെ ഒരു ബോയ്‌ഫ്രെണ്ടിനെക്കുറിച്ചും — അവൾ അത് നിസ്സാരമായി സൂചിപ്പിച്ചു, ഞാൻ ശ്രദ്ധിച്ചില്ലെന്ന് അഭിനയിച്ചു, ഞാൻ ശ്രദ്ധിച്ചെന്ന് അവളും അഭിനയിച്ചു.””
“Perfect father-daughter choreography.”
“Late debut.”
“Better than no show.”
ആനന്ദ് വൈൻഗ്ലാസ്സ് ഉയർത്തി ആകാശം ഗ്ലാസ്സിലൂടെ കാണാൻ ശ്രമിച്ചു.
“നിഹ, നിന്നെക്കുറിച്ചു നമ്മൾ സംസാരിച്ചില്ല. . Family? ആരെങ്കിലും?”
“തിരുവനന്തപുരത്തു. അച്ഛൻ – റിട്ടയേർഡ് അണ്ടർ സെക്രട്ടറി
എല്ലാ ഫോണ്കോളുകളുടെയും തുടക്കവും ഒടുക്കവും ഒരേ ചോദ്യം പി എച്ച് ഡി ഒക്കെ ഓക്കേ, പറ്റിയൊരു ആലോചന എന്നതിലേക്ക് വന്നെത്തും. ജനീവയിൽ ഒരു യു എൻ കോൺഫറൻസിൽ പേപ്പർ പ്രസന്റ് ചെയ്ത വിവരം പറയാൻ വിളിച്ചപ്പോഴും ഇതേ ചോദ്യം. കല്യാണം, കുട്ടികൾ, പേരക്കുട്ടികൾ..”
“ട്രഡീഷണൽ.”
“ഘടനാപരമായി ഒപ്രസീവും.”
“Same father, different framework.”
“Exactly. He loves me completely within a framework that diminishes me partially.
ആ ഒരു contradiction-ൽ ആണ് ഞാൻ ജീവിക്കുന്നത്.”
“എല്ലാ മനുഷ്യ സംസ്കാരങ്ങളും നമ്മൾ നിലനിർത്താൻ സമ്മതിച്ച വൈരുദ്ധ്യങ്ങളാണെന്നാണ് ഹരാരി പറയുന്നത്.”
“You read Sapiens.” – നിഹ അതിശയത്തോടെ ചോദിച്ചു .
“You left it on the deck chair. I had forty minutes “
“Reformed.”
“Educated. രണ്ടും വ്യത്യസ്തമാണ്.”
സാന്റോറിനിയുടെ തീരങ്ങളിൽ ഇരുൾ പടർന്നു തുടങ്ങി. ആകാശം നക്ഷത്ര കൂട്ടങ്ങൾക്കൊണ്ട് നിറഞ്ഞു.
“ഒരു കാര്യം,” നിഹ ചോദിച്ചു.
“പ്രിയയെ ഡിവോഴ്സ് ചെയ്തതിൽ ഇപ്പോൾ വേണ്ട എന്ന് തോന്നുന്നുണ്ടോ ? “
ആനന്ദ് ഒന്നും മിണ്ടിയില്ല.
“അനഘയുടെ ആദ്യത്തെ സ്‌കൂൾ പ്ളേ ഉണ്ടായിരുന്നു. അവളൊരു മരം ആയിട്ടായിരുന്നു സ്റ്റേജിൽ വേഷമിട്ടു നിന്നത്. ആകെ മൂന്ന് ഡയലോഗ്സ് ഉണ്ടായിരുന്നു. I missed it. ലണ്ടനിൽ ഒരു പുതിയ കസ്റ്റമർ, ഡീൽ കിട്ടി. ഒറ്റയടിക്ക് പത്ത് മില്യൺ ഡോളേഴ്‌സ്. പക്ഷെ മോൾ ആദ്യമായി സ്റ്റേജിൽ അഭിനയിച്ചത് കാണാൻ പറ്റിയില്ല. അവൾക്കിപ്പോൾ പത്തൊൻപത് വയസ്സ്. പക്ഷെ അവൾ ഇതുവരെ പരാതിയൊന്നും പറഞ്ഞിട്ടില്ല. അവൾ പരാതി പറഞ്ഞിട്ടില്ല എന്നതാണ് എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത്. പത്ത് മില്യൺ ഡോളറിനെക്കാൾ നഷ്ടം അതാണ്. “
നിഹ ഒന്നും പറഞ്ഞില്ല.
“ബോറിംഗ് സ്റ്റോറി അല്ലെ ?” ആനന്ദ് വരണ്ട ചിരി മുഖത്ത് വരുത്തി ചോദിച്ചു.
നിഹ അയാളുടെ ചുണ്ടിലേക്ക് ചുണ്ട് അടുപ്പിച്ചു അഗാധമായി ചുംബിച്ചു.
5. അഞ്ചാം രാത്രി: ക്രീറ്റ്, ഭൂഗുരുത്വഘര്ഷണം
കപ്പലിലെ ബാർ ഡക്ക്. ജാസ് മ്യുസിക്ക് പ്ളേ ചെയ്യുന്നുണ്ട്. ഫ്രഞ്ച് ജാസ്.
ഇരുണ്ട വെളിച്ചം.
Bar deck. Jazz — something French.
മങ്ങിയ വെളിച്ചം. സത്യസന്ധരായ ആളുകളെ കൂടുതൽ സത്യസന്ധരാക്കുന്ന വെളിച്ചം.
“വാറൂഫാക്കിസിന്റെ സൊല്യൂഷൻ എന്താണ് ? ടെക്നൊഫ്യുഡലിസത്തിന് ശേഷം എന്താണ് ? ” ആനന്ദ് ചോദിച്ചു.
“ക്ലൗഡ് വരുമാനത്തെ ജനാധിപത്യവത്കരിക്കുക. യൂണിവേഴ്സൽ ബേസിക് ഡിവിഡൻഡ് — പിരിച്ചെടുക്കുന്ന ഡിജിറ്റൽ വാടകയുടെ (digital rent) ഒരു വിഹിതം എല്ലാ പൗരന്മാർക്കും ലഭിക്കണം. ആമസോൺ ലാഭം — ഭാഗികമായി പൊതുസ്വത്തായി മാറണം.”
“ഉട്യോപ്യൻ .”
“Partial implementation possible.EU Digital Markets Act — തുടക്കമാണ് .”
“Regulation ഈസ് നോട്ട് ഈക്വൽ റ്റു revolution.”
“Revolution ഈസ് നോട്ട് ഈക്വൽ റ്റു necessary. Reform — steady, structural — more durable.” നിഹ തിരിച്ചടിച്ചു.
“”വിപ്ലവത്തിന് പകരം പരിഷ്കരണത്തിന് വേണ്ടി വാദിക്കുന്ന ഒരു ഇടതുപക്ഷക്കാരിയോ?””
“A realist arguing for possible over perfection.”
“ Gramsci: ‘pessimism of the intellect,
optimism of the will.'”
“A capitalist agreeing with Gramsci —
note that.”
“Noted. Don’t tell your board.”
“I have no board.”
“Freedom.”
“Terrifying.”
“Same thing.”
ബാർ ശൂന്യമായി. സംഗീതം ഇഴഞ്ഞു.
ആനന്ദ്-ന്റെ കൈ കൗണ്ടറിൽ, തൊട്ടടുത്ത് നിഹയുടെതും.
മെഡിറ്ററേനിയൻ കടൽ പതിവ് മാജിക് ആവർത്തിച്ചു. അകലങ്ങൾ ഉള്ളതിനേക്കാൾ ചെറുതായി അനുഭവപ്പെട്ടു.
“ഇത് complicated ആകും,” ആനന്ദ് പറഞ്ഞു.
“Already complicated,” നിഹ പറഞ്ഞു.
“ഞാൻ 55. Recently divorced. Politically incompatible—”
“ഞാൻ 45. Intentionally single.Equally incompatible.” അവൾ ചിരിച്ചു.
“Higashino-ന്റെ mathematician-ന്റെ alibi remember ചെയ്‌ക്കൂ.
Perfect logic. Still happened.”
“We’re not a crime novel.”
“We’re more interesting.”
6. ആറാം പ്രഭാതം: ക്രീറ്റ് തീരം. ജനൽ. കാപ്പി.
Nescafé കോഫി നുണഞ്ഞു നിഹ ഡെക്കിൽ ഇരിക്കുകയാണ്.
സൂര്യൻ ഓറഞ്ചു രശ്മികൾ തിരകളിലേക്ക് പായിച്ചുകൊണ്ടിരിക്കുന്നു.
“Multinational corporation,” ആനന്ദ് Nescafé ടിൻ നോക്കി സംഭാഷണം ആരംഭിച്ചു.
“ഇപ്പോൾ lecture വേണ്ട,” നിഹ സംസാരിക്കാനുള്ള മൂഡിൽ ആയിരുന്നില്ല. .
“ഞാൻ just—”
“Anand.” അവൾ കൈവരികൾക്ക് അരികിലേക്ക് നീങ്ങി നിന്നു.
“ഈ moment-ൽ — coffee. കടൽ. ആ കാണുന്ന ദ്വീപ്. Ideology free zone. Declaration ചെയ്യുന്നു.”
“UN sanction ഉണ്ടോ?”
“I am the UN here.”
“Feminist power grab.”
“Accurate.”
ആനന്ദ് cup വാങ്ങി. തിരകളിലേക്ക് നോക്കി
.
“ഇന്നലെ — അനഘ. She laughed. My daughter actually laughed with me.
I didn’t know I missed that sound until I heard it again.”
നിഹ തിരിഞ്ഞ് കടൽ നോക്കി. കണ്ണ് നിറഞ്ഞിരിക്കുന്നു.
“PhD-ക്കാർ cry ചെയ്യാമോ?” ആനന്ദ് ചോദിച്ചു.
“At structural injustice only.”
“This qualifies?”
“A father who finally hears his daughter laugh after years of prioritizing capital accumulation —yes. That’s structural.”
“Feminist framework, everything fits.”
“Good frameworks should.”
7. ഏഴാം ദിവസം: മാൾട്ടാ. ഒരു boring ending.
ദൂരെ നിന്നും സെയ്ന്റ് ആഞ്ചലോ പോർട്ട് കാണാം.
താഴെ നൂറ്റാണ്ടുകളുടെ ശാന്തതയും പേറി മെഡിറ്ററേനിയൻ കടൽ.
“Brussels. Three weeks,” നിഹ പറഞ്ഞു.
“UN Climate Finance. I know. TechVerse Foundation — side event. I’ll be there.” ആനന്ദ് കൂട്ടിച്ചേർത്തു.
“Conflict of interest.”
“Mutual interest.”
“Dinner?”
“One dinner. No promises beyond that.”
“No promises. Just bad politics and good wine.”
“Probably in that order.”
“Reversed is better.”
“Agreed.”
അധികം വൈകാതെ മാൾട്ട തീരത്ത് കപ്പൽ യാത്ര അവസാനിപ്പിക്കും. ഇരുവർക്കും ഇടയിലേക്ക് നിശബ്ദത അരിച്ചിറങ്ങി.
ആനന്ദ് കടലിന്റെ ആഴങ്ങളിലേക്ക് കണ്ണു പായിച്ചു. നിഹയുടെ വിരലുകൾ ഡെക്കിലെ റെയിൽ ഗാർഡിൽ ഉരുമ്മിയിരുന്നു. അവളും കണ്ണുകൾ തിരകളിൽ ഉറപ്പിച്ചു വെച്ച് ആലോചനകളിലാണ്.
“ഒരു final question,” ആനന്ദ് ചോദിച്ചു.
“Technofeudalism, Iran, inequality —ഒടുക്കം? Human story — happy ending possible?”
നിഹ കടലിലേക്കുള്ള നോട്ടം പിൻവലിച്ചില്ല.
“Harari-ന്റെ Sapiens end ഓർക്കുന്നോ? ‘’We are more powerful than ever before,
but have very little idea what to do with all that power.’
Happy ending — I don’t know. Interesting ending — possible.” – നിഹ പറഞ്ഞു.
“Interesting is enough?”
“Interesting is everything. Happy is a quarter. Interesting — full book.”
“Higashino would agree.”
“Varoufakis too, surprisingly.”
“Even Marx — he wrote interesting, not happy.”
“പൊളിറ്റിക്കൽ ഫിലോസഫേർസ് ആരും വ്യക്തിപരമായി നല്ല രീതിയിൽ അവസാനിച്ചിട്ടില്ല.”
“CTO മാരും”
“We’re in good company”
തീരമണഞ്ഞു എന്ന് സൂചിപ്പിക്കുന്ന മണി കപ്പലിൽ മുഴങ്ങി.
സഞ്ചാരികൾ തിരക്ക് കൂട്ടി തീരത്തേക്ക് ഓരോരുത്തരായി ഇറങ്ങി.
ആനന്ദും, നിഹയും
രണ്ടു പേരും രണ്ടുവഴികളിലേക്ക് പിരിഞ്ഞു.
.
—
പിൻമൊഴി: ഒരു ബോറിംഗ് വാട്സ്ആപ് സംഭാഷണം
[മൂന്നാഴ്ചകൾക്ക് ശേഷം. 11:43 PM.]
Niha: dinner was acceptable
Anand: wine was better than the politics
Niha: you agreed with three leftist positions
Anand: I was concussed from the Burgundy
Niha: അനഘ messaged me
Anand: what
Niha: she found my research paper.
“Neoliberal Governance and Care Economy Deficits”
She said “finally someone explains my father”
Anand: “I don’t know whether to be offended or grateful”
Niha: “both. simultaneously. that’s growth.”
Anand:” you’re writing a paper about me”
Niha: working title:
“Reformed Capital: A Mediterranean Case Study”
Anand: “anonymous source”
Niha: “Subject A. Former CXO. Evolving.”
Anand: “I’ll sue”
Niha: “in which court? International? I know people there.”
Anand: “of course you do”
Niha: “goodnight Mr. Subject A”
Anand: “goodnight Dr. Revolution”
Niha: “boring talk again next week?”
Anand: “same time. same bad politics.”
Niha: perfect.
[Read 11:47 PM]
—
മെഡിറ്ററേനിയനിലൂടെയുള്ള രണ്ടു അജ്ഞാതരുടെ കപ്പൽയാത്രയ്ക്ക് ശേഷം :
ഇറാനിലെ അമേരിക്കൻ-ഇസ്രേയേൽ ആക്രമണം, ഇറാൻ പ്രത്യാക്രമണം അവസാനമില്ലാതെ തുടരുന്നു.
Varoufakis നിരവധിയായ പോഡ്കാസ്റ്റുകളിലൂടെ യുദ്ധവും, ജിയോ പൊളിറ്റിക്കൽ സിനാറിയോകളും സംസാരിച്ചു കൊണ്ടേയിരിക്കുന്നു.
Harari ഒരു new book ആരംഭിച്ചു.
Higashino ഒരു പുതിയ അലിബി കൺസ്ട്രക്ട് ചെയ്തു കാണണം.
ആനന്ദ് ഒരു climate-tech fund start ചെയ്തു. Small. Imperfect. Real.
ഒക്കെ ബോറിംഗ് ആയി തുടർന്നു.
ഇതുതന്നെ ആണ് — മിക്ക ദിവസങ്ങളിലും— ജീവിതം ബോറിംഗ് സംഭാഷങ്ങൾ നിറഞ്ഞ ഒരു നാടകം ആണല്ലോ. ഏറ്റവും ബോറിംഗ് ആയതായിരിക്കും ഏറ്റവും മനോഹരമായത്.