Episode 1 – 1982 ലെ ഡൽഹി ഏഷ്യാഡ് നോടോപ്പം ആവണം ഭാരതത്തിലെ നഗരങ്ങളിൽ കളർ ടെലിവിഷൻ പോപ്പുലർ ആയത്, എങ്കിലും, കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഇടത്തരക്കാരന്റെ സ്വീകരണ മുറികളിലേക്ക് അവൻ കയറി ഇരിപ്പുറപ്പിച്ചത് തൊണ്ണൂറുകളുടെ ആരംഭത്തിലാവും…നൊസ്റ്റാൾജിയ എന്ന് നാംഓമനപ്പേരിട്ട് വിളിക്കുന്ന ഓർമ്മ ചീന്തുകളിലൂടെ ആവട്ടെ ഇന്നത്തെ “യാദോം കി ദുനിയാ “അല്ലെ – ഒരു പാട്ടു കേട്ട് തുടങ്ങാം എന്ന് തോന്നുന്നു…1990 ൽ റേഡിയോയിൽ, വിവിധഭാരതിയിലൂടെ പോപ്പുലർ ആയ ആഷിക്കിയിലെ തന്നെ ആവട്ടെആദ്യം..മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ വിരിഞ്ഞ പ്രണയ കഥ..നദീം ശ്രവന്റെ സംഗീതം..സമീറിന്റെ വരികൾ..കുമാർ സാനുവിന്റെ പ്രണയം തുളുന്പുന്നശബ്ദം – https://www.youtube.com/watch?v=VrGXa6RLH-I ഇന്നത്തെ, ഇന്നത്തെ എന്നത് പ്രത്യേകം പറയണം ..നൊസ്റാൾജിയാ ആരാധകരുടെ വസന്തകാലമായിരുന്നു തൊണ്ണൂറുകൾ ..നമുക്ക് ടിവിയിലേക്ക് തന്നെതിരിച്ച് വരാം… കെൽട്രോൺ, ഒനിഡാ (ചുവന്ന ചെകുത്താനെ ഓർമ്മ വന്നില്ലേ), ബി പീ എൽ, വെസ്റ്റേൺ തുടങ്ങിയ നാടൻ ബ്രാൻഡുകൾ ചെറു പട്ടണങ്ങളിലെ ഹോംഅപ്ലയൻസ് ഷോറൂമുകളിൽ നിന്നും, മഹീന്ദ്ര ജീപ്പിന്റെ പിന് നിര ബഞ്ച് സീറ്റുകൽക്കിടയിൽ ഇരുന്ന് യാത്ര ചെയ്തു, നാട്ടിൻ പുറങ്ങളിലെ സ്വീകരണമുറിയിൽ മേശപ്പുറത്ത് ഒരു പഴയ ബെഡ്ഷീറ്റ് വിരിക്ക് മുകളിൽ ഇരിപ്പ് ഉറപ്പിച്ചു…മുന്നിൽ കണ്ണു നട്ട് പറമ്പിലും പാടത്തും കളിച്ച് മദിച്ച കുട്ടി കുറുമ്പുകളും ! ഖയാമത് സെ ഖയാമത്..എൺപതുകളിലെ അവസാന വർഷം പുറത്ത് വന്നതാണ്..ചോക്ലേറ്റ് നായകൻ അമീർ – ആനന്ദ് മിലിന്ദ് സംഗീതം ഉദിത് നാരായണന്റെ വോയിസ്.. ദൂരദർശൻ ദൂരദർശന്റെ ആ ചുവന്ന ലോഗോ കറങ്ങി തിരിഞ്ഞു വരുന്നതും പശ്ചാത്തല സംഗീതവും മനസ്സിൽ വന്നു കാണും അല്ലെ… ചിത്രഗീതം, ചിത്രഹാർ, രംഗോലി, ഏക് സെ ബഡ്കർ ഏക്..നൊസ്റ്റാൾജിയകാരുടെ ഹൃദയം തുടിപ്പിക്കുന്ന സിനിമാ പാട്ടുകൾ നിറഞ്ഞ എത്രപരിപാടികൾക്ക് വേണ്ടി ആഴ്ച്ചതോറും കാത്തിരുന്നിട്ടുണ്ടാവും അന്നത്തെ കൗമാര/യൗവനങ്ങൾ…!! ഹിന്ദി ഗാന രംഗങ്ങളിൽ സുന്ദരന്മാരും സുന്ദരികളും ആടി പാടി തിമിർക്കുന്നു…! ആകെ വർണ്ണ പ്രപഞ്ചം..!! അനുമാലിക്, ആനന്ദ് മിലിന്ദ്, നദീം ശ്രാവൺ, റഹ്‌മാൻ, ജതിൻ ലളിത്, ഉദിത് നാരായൺ, അഭിജിത്, കവിത കൃഷ്ണമൂർത്തി, അൽകാ യാഗ്നിക്, സോനുനിഗം, സാധന സർഗ്ഗം……നാം കേട്ട പാട്ടുകളുമായി ഇഴ ചേർന്ന പേരുകൾ.. ഏതാവും നിങ്ങൾ ആദ്യം ടിവിയിൽ കണ്ട ഹിന്ദി സിനിമ ഗാനം — എനിക്ക് ഇതാണ്.. സാജൻ. വീട്ടിലെ ടേപ്പ് റിക്കോർഡറിൽ പലകുറി റിവൈൻഡ് ചെയ്ത് വീണ്ടും വീണ്ടും കേട്ട ഗാനം..എന്നോ ഒരു ദിവസം ടിവിയിൽ ആദ്യമായി കണ്ടത് ..നദീംശ്രാവൺ അക്കാലത്തെ ഇഷ്ട മ്യൂസിക് ഡയറക്ടേഴ്സിൽ മുൻ നിരയിൽ പെടും. അൽകാ യാഗ്‌നിക്കിന്റെയും എസ് പി ബിയുടെയും മാസ്മരിക ശബ്ദം..വാ ആരേവാ… https://www.youtube.com/watch?v=HTjh1Py0yAg അനുമാലിക് – കോപ്പി ക്യാറ്റ് എന്ന് വിളിപ്പേരെങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇഷ്ടപ്പെട്ടവ തന്നെയായിരുന്നു..Akele Hum Akele Tum ഈ ഗാനം (start the bgm) ഉദിത് നാരായണന്റെയും അൽക്കയുടെയും മാന്ത്രിക ശബ്ദം ഇന്നും കാതുകളിൽ നിറയുന്നുണ്ടാവും, ഒപ്പം സൈക്കിളിൽ , കാറ്റിൽ പാറുന്നമുടിയൊതുക്കി കുന്നിറങ്ങി വരുന്ന ചോക്ലേറ്റ് മിഥുനങ്ങളായ അമീറും മനീഷയും… https://www.youtube.com/watch?v=WR69B_AXEoE അനുമാലിക്കിന്റെതായി വന്നവയിൽ മറ്റൊരു പ്രിയ ഗാനമായിരുന്നു – ബാസിഗറിലേത്. കാജോൾ എത്ര സുന്ദരിയായിരുന്നു…നീണ്ട ഗൗണിൽ, തന്റെ കാമുകനെ കാത്ത്ഇരിക്കുന്ന ഗാനരംഗം – ” ബാസിഗർ ” നദീം ശ്രാവൺ നോളം ഇഷ്ടമുള്ള സംഗീത സംവിധായക ഇരട്ടകൾ ആയിരുന്നു ആനന്ദ് മിലിന്ദ്.. ഒരു എയർപോർട് അറൈവൽ ടെർമിനലിൽ , പ്രണയഗാനവുമായി മാധുരിക്ക് പിന്നാലെ ചുണ്ടു വിറപ്പിച്ച് വന്നിറങ്ങുന്നത് ഷാരുഖ് .. അഭിജിത് എന്ന ഗായകന്റെ മാസ്മര സ്വരം നിറഞ്ഞ അൻജാനിലെ ഗാനം – ബഡി മുഷ്കിൽ ഹേ !! https://www.youtube.com/watch?v=FYDqCDH5tbo ഇതിനിടയിലെപ്പോഴോ കയറി വരുന്ന പരസ്യങ്ങൾ..ലിറിൽ സോപ്പിന്റെ പരസ്യം വരുമ്പോൾ, കോറസ് പോലെ കണ്ണു പൊത്തിക്കോ എന്ന് പറഞ്ഞു കണ്ണ്പൊത്തി ഇടക്ക് ആരും കാണാതെ ഒരു കണ്ണ് തുറന്ന് ടിവിയിലേക്ക് നോക്കുമ്പോഴേക്കും അടുത്ത ഗാനം വന്നിട്ടുണ്ടാകും… അക്ഷയ് കുമാറും ശിൽപ ഷെട്ടിയും ഒരു കാലത്തെ ബ്യുട്ടിഫുൾ പ്രണയ ജോഡികൾ ആയിരുന്നല്ലോ..അനുമാലിക്കിന്റെ സംഗീതം വീണ്ടും..കുമാർസാനുവിന്റെയും ആൽക്കയുടെയും വോയിസ്.. ചുരാകെ ദിൽമേ.. https://www.youtube.com/watch?v=-p1aKPmc7TQ പൂച്ചക്കണ്ണുള്ള ജുഗൽ ഹൻസ് രാജ് കയ്യിൽ ഒരു ഗിറ്റാറുമായി രാജേഷ് റോഷന്റെ സംഗീതം ഉദിത് നാരായണന്റെ മാന്ത്രീക സ്വരം…കയ്യിൽ ഒരു ഗിറ്റാറുംപിടിച്ച് എത്ര കാമുകന്മാർ നടന്നിട്ടുണ്ടാവും അല്ലെ ഇങ്ങനെ.. ഘർ സെ നികൽതെ ഹേ നൊസ്റ്റാൾജിയക്ക് ഒരു നൊമ്പരമുണ്ട് എന്ന് പറയുന്നത് വെറുതെ അല്ല അല്ലെ..ജൂഹിയും ഷാരൂഖും ആടി പാടി നടക്കുന്പോൾ…യെസ് ബോസ്..ജതിൻലളിത് ദ്വയങ്ങളുടെ സംഗീതം..അഭിജിത്തിന്റെ ശബ്ദം.. മേ കോയി ഐസേ ഗീത്.. https://www.youtube.com/watch?v=3uxe_dAKjrM ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഇരുന്ന് ഇന്നിത് കേൾക്കുന്ന ഒരാൾ എങ്കിലും ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിനുതയ്യാറെടുക്കുകയാവും…അവർക്ക് വേണ്ടി..കണ്ണടച്ചിരുന്നു കേൾക്കാൻ..പാട്ടിനൊപ്പം ഒരു മധുര സ്വപ്നത്തിലേക്ക് വഴുതി വീഴാൻ ഒരു ഗാനം നേർന്നുകൊണ്ട്..ഇന്നത്തെ യാദോം കി ദുനിയാ അവസാനിക്കുന്നു…ലക്ഷ്മികാന്ത് പ്യാരേലാൽ സംഗീതം… ശുഭ രാത്രി…ശുഭ ദിൻ..!!! Broadcasted by Olaanjali Over the air radio – http://www.olanjaali.com | Yadon…
വിഭാഗം: Uncategorized
രാജാ-പാർട്ട്
ദ്വീപിൽ രാജ ഭരണം തുടങ്ങിയിട്ട് വര്ഷം പതിനഞ്ച് ആവുന്നു. ദ്വീപ് എന്ന് പറഞ്ഞാൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ കരയിൽ നിന്നും ദൂരത്തിൽ കിടക്കുന്ന ഒരു കൊച്ചു ഭൂമിയാണ്. നാല് അതിരുകളും സമുദ്രം. സാങ്കൽപ്പിക ദ്വീപ് ആണോ എന്ന് ചോദിച്ചാൽ, കഥാകാരന്റെ ഭാവനക്ക് ഒപ്പം സഞ്ചരിക്കുക എന്നതിനപ്പുറം വായനക്കാരൻ നിസ്സഹായൻ ആണെന്ന് പറയേണ്ടി വരും. ദ്വീപിലെ ആകെ ജനസംഖ്യ പതിനയ്യായിരത്തി അഞ്ഞൂറ്റി നാൽപ്പത്തി രണ്ട്, അക്കത്തിൽ എഴുതിയാൽ 15,542. ദ്വീപിന് ഒരേയൊരു മന്നൻ ശുദ്ധോദര മഹാരാജാവ്. അങ്ങിനെ വെറുതെ…
കുട്ടിക്കഥ-കൂമൻ ചാത്തൻ
പണ്ട് പണ്ട് ..പണ്ടെന്നു വെച്ചാൽ ഒരു അഞ്ഞൂറു വർഷങ്ങൾക്ക് മുൻപ്, നമ്മുടെ നാട്ടിൽ അമ്പൂക്കി എന്നു പറഞ്ഞു ഒരാൾ ജീവിച്ചിരുന്നു. അമ്പൂക്കിയും ഭാര്യയും കൂടി ഒരു കുഞ്ഞു കുടിലിൽ ആയിരുന്നു ജീവിച്ചിരുന്നത്. അമ്പൂക്കി വലിയ മടിയനായിരുന്നു. ഒരു ജോലിയും ചെയ്യാതെ ഇങ്ങനെ ചുരുണ്ട് കൂടി കിടക്കാനായിരുന്നു അമ്പൂക്കിക്ക് ഏറ്റവും ഇഷ്ടം. അന്നൊക്കെ എപ്പൊഴും മഴ പെയ്യും..ദിവസവും മൂടിക്കെട്ടിയ ആകാശം നോക്കി അമ്പൂക്കി പറയും..മഴ വരുന്നുണ്ട്, മഴ വന്നു പോകട്ടെ എന്നിട്ടു പോകാം ജോലിക്ക്..അമ്പൂക്കിയുടെ ഭാര്യക്ക് അതു കേൾക്കുമ്പോൾ…
Terminal 2B
ഏകദേശം ഒന്പത് വർഷം മുന്പ് , എന്റെ ആദ്യ വിദേശ യാത്ര പാരീസിലൂടെ ആയിരുന്നു…ഒരു രാവ് പാരീസിലെ ചാൾസ് ഡീ ഗോൾ എയർപോർട്ടിലെ ടെർമിനലുകളിൽ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്..എന്റെ ആദ്യ ബ്ലോഗ് പോസ്റ്റും (മുഴുമിപ്പിക്കാനാവാത്ത!! ) ടെർമിനൽ 2B യിലെ ആ രാവിനെ കുറിച്ച് ആയിരുന്നു !! സെക്യൂരിറ്റി ക്ലിയറൻസ് വൈകിയത് മൂലം കണക്ഷൻ ഫ്ലൈറ്റ് മിസ്സായ മൂന്നു ചെറുപ്പക്കാരിൽ ഒരാൾ ആയിരുന്നു അന്ന് ഞാൻ..പിറ്റേ ദിവസം രാവിലെയെ അടുത്ത കണക്ഷൻ ഫ്ലൈറ്റ് ഉള്ളൂ എന്ന് പറഞ്ഞ എയർ…
Aaniey…

Something on the way !!!!!
The Case of Chasing a Camera Thief-Trailer
The Case of chasing a Camera Thief-Trailer
Autograph- സിനിമയില്‍ നിന്നുമൊരു കയ്യൊപ്പ്
ഏതോ ഒരു ചലച്ചിത്രോത്സവത്തിലെ ഇരുണ്ട തീയേറ്റര്‍ ഹാളിലിരുന്നാണ്, പിന്നില്‍ നിന്നും-എടുത്തു മാറ്റിയ ചതുര കട്ടകള്‍ക്ക് ഇടയിലൂടെ നിഴലും വെളിച്ചവും ഇടകലര്‍ത്തി പ്രകാശ രശ്മികള്‍ വെള്ളിത്തിരയിലേക്ക് പറന്നിറങ്ങി അപ്പുവിന്റെ കൊച്ചു ലോകം പാതെര്‍ പാഞ്ചാലി എന്ന ചലച്ചിത്ര കാവ്യമായി തൊട്ടു മുന്നിലെ സ്ക്രീനിലും ഒപ്പം എന്റെ മനസ്സിലും കയ്യൊപ്പ് വെച്ചത്.. അതിനു മുന്‍പേ തന്നെ സത്യജിത് റേ എന്ന മഹാ സംവിധായകനെ കുറിച്ചും അദ്ദേഹത്തിന്റെ കഥകളെക്കുറിച്ചും വായിച്ചറിഞ്ഞു മനസ്സില്‍ ഉറച്ചിരുന്നൂ.. കല്‍ക്കത്തയില്‍ നിന്നും വന്ന സുഹൃത്ത് സൌരവിന്റെ ലാപ്‌ടോപ്പില്‍…
New Girl In My Life
New Girl In My Life Wednesday, March 09, 2011 7:44 PM It was during the anomaly scanning, Dr Anil Agarwal of Lotus Clinic, Indira Nagar told us about this magical energy a baby’s heartbeat can pass to you. He was keep on exciting us by showing the movements of our baby sleeping inside the womb…
It’s Life- Chapter 2 A Day with Millipede’s
On the 29th day of my birth I got a new name: “Govind”. Ha ha..getting promoted from the “just baby” title to One official name to save me from hundreds of pet names. That one single, but not unique name gave me a ID, which in future I would always be referred to. All my…
It’s Life- Chapter1: Womb to The World
Today-January 9th 2011, 11:44 IST- I am exactly 29 years 41 weeks 2 days 1 hour 9 minutes 10 seconds old. That means exactly 29 years 41 weeks 2 days 1 hour 9 minutes ago, 0ne of the 500 millions sperm-(that’s me)-survived fighting with other unlucky sperm brothers and helped my mother to conceive me. I…
Emotional Traffic
Traffic – Just came back to my flat after watching this movie – thanks to the positive vibrations this movie has given me, I would love to say some good words about this Emotional Traffic!! Traffic, the latest malayalam movie Directed by Rajesh Pillai and scripted by Bobby-Sanjay team, travel through the real-life situations were many…
On My First Short Movie-Onsite
Many says, “Dreams and Life are coaches running on parallel lines”. But there would be some small junctions were these coaches will exchange few passengers and continue their parallel journey. Last fall season (September to November)I was in Waukesha county a small town in Wisconsin state. Near to the land of Bowling and Harley Davidson-Milwaukee….